KSDLIVENEWS

Real news for everyone

പ്രിയ വര്‍ഗീസിന് യോഗ്യതയില്ല; സര്‍വകലാശാലകളിലെ 3 വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും – ഗവര്‍ണര്‍

SHARE THIS ON

കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ അംഗത്തെപ്പോലെയാണെന്നും അദ്ദേഹം വിമർശനമുന്നയിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണിത്. കണ്ണൂർ സർവകലാശാലയ്ക്ക് പുറമെ കേരളത്തിലെ എല്ലാ സർവകശാലകളിലും കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ പ്രധാനമായും നടന്ന നിയമങ്ങളിൽ എത്ര ബന്ധു നിയമനങ്ങൾ, അവ ഏതൊക്കെ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ഗവർണർ വ്യക്തമാക്കിയത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. കണ്ണൂർ വൈസ് ചാന്‍സ്‌ലര്‍പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡർ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച രീതിയിലല്ല പ്രവർത്തനം. പ്രിയ വർഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെഎഡ്യുക്കേഷൻ സിസ്റ്റം മികച്ചതാണെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ മികച്ച വിദ്യാർഥികളൊക്കെ കേരളത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നതെന്നും പറഞ്ഞു. ഇതിന് കാരണം കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണെന്നും ഇതൊരിക്കലും താൻ അനുവദിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!