KSDLIVENEWS

Real news for everyone

മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ
എം.യു.എസ് സോൺ വാർഷിക കൗൺസിൽ ജില്ലാ തല ഉത്ഘാടനവും മഹാന്മാരുടെ അനുസ്മരണവും 22ന് മള്ഹറിൽ

SHARE THIS ON

ഹൊസങ്കടി: തെന്നിന്ത്യയിലെ അത്യുന്നത മതഭൗതീക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ (എം.യു.എസ്) സോൺ വാർഷിക കൗൺസിൽ ജില്ലാ തല ഉത്ഘാടനവും ശൈഖുനാ നിബ്രാസുൽ ഉലമാ,
കൻസുൽ ഉലമാ,താജുൽ ഫുഖഹാഅ്‌ എന്നീ മഹാന്മാരുടെ അനുസ്മരണവും
ഈ മാസം 22 ബുധനാഴ്ച രാവിലെ 10 മണിക്ക് മഞ്ചേശ്വരം മള്ഹർ ക്യാമ്പസിൽ നടക്കും.
സയ്യിദ് ഉമറുൽ ഫാറൂഖ് അൽബുഖാരി തങ്ങളുടെ മഖ്ബറ സിയാറത്തോടെ പരിപാടി ആരംഭിക്കും മള്ഹർ വൈസ് ചെയർമാൻ സയ്യിദ് അബ്ദുൽ റഹ്‌മാൻ സഹീർ അൽബുഖാരി സിയാറത്തിന് നേതൃത്വം നൽകും.
തുടന്ന് നക്കുന്ന വാർഷിക കൗൺസിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി ദേലംപാടിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി ഉത്ഘാടനം ചെയ്യും.
കേന്ദ്ര കമ്മിറ്റി വർക്കിംഗ് സെക്രട്ടറി പാറപ്പള്ളി ഇസ്മാഈൽ സഅദി വിഷയാവതരണവും ജില്ലാ ജനറൽ സെക്രട്ടറി മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണവും നടത്തും.
റിട്ടേണിംഗ് ഓഫീസർ മുഹ്‌യിദ്ദീൻ സഅദി ചേരൂർ പുന: സംഘടനക്ക് നേതൃത്വം നൽകും.
ഖത്തം ദുആ മജ്ലിസിന് എം.യു.എസ് ഉപ്പള സോൺ സെക്രട്ടറി സയ്യിദ്‌ യാസീൻ സഅദി ബായാർ നേതൃത്വം നൽകും.
ജില്ലാ നേതാക്കളായ അഷ്‌റഫ് സഅദി ആരിക്കാടി,
ബാരിക്കാട് അബ്ദുൽ ഖാദർ സഅദി,
അഹ്‌മദ് സഅദി ചെങ്കള,
നൗഫൽ സഅദി ഉദിനൂർ,ബഷീർ സഅദി ചെറൂണി സംബന്ധിക്കും. സോൺ ജനറൽ സെക്രട്ടറി ഹസൻ സഅദി മള്ഹർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഇബ്രാഹിം സഅദി തോക്കെ നന്ദിയും പറയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!