KSDLIVENEWS

Real news for everyone

എസ്.എസ്.എഫ് പെൻ സ്ട്രൈക്കിന് തൃശൂർ ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ ഐക്യദാർഢ്യസമരം നടത്തി

SHARE THIS ON

തൃശൂർ : പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്.എസ്.എഫ് നടത്തുന്ന പെന്‍സ്‌ട്രൈക്ക് സമരത്തിനു കേരളവർമ്മ കോളേജ് തൃശൂർ, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഐ സി എ കോളേജ് തൊഴിയൂർ, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കിള്ളിമംഗലം,എസ് എൻ കോളേജ് നാട്ടിക, എം ഡി കോളേജ് പഴഞ്ഞി, കാമ്പസുകളിലെ വിദ്യാർഥികൾ ഐക്യദാർഢ്യം സംഘടിപ്പിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളജുകൾക്ക് മുന്നിലാണ് പ്രതീകാത്മകമായി പേന ഉയർത്തിയും പ്ലാകാർഡ് പിടിച്ചും ഐക്യദാർഢ്യ സംഗമം നടന്നത്. കോവിഡ് കാലത്തും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികൾ രേഖപ്പെടുത്തിയത്. നിരന്തരം വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം ഉന്നയിച്ചിട്ടും യൂണിവേഴ്‌സിറ്റി അധികൃധരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥവും കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്. വിവിധ കാമ്പസുകള്‍ക്ക് മുന്നിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിനു ജില്ലാ ഡിവിഷൻ സിൻഡിക്കേറ്റ് അംഗങ്ങൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!