KSDLIVENEWS

Real news for everyone

അഹമ്മദ് വഞ്ചിച്ചു, ഇതുവരെ തിരുത്തി പറയാന്‍ തയ്യാറായിട്ടില്ല : സെയ്തലവി

SHARE THIS ON

വയനാട് നാലാം മൈല്‍ സ്വദേശി അഹമ്മദ് തന്നെ വഞ്ചിച്ചെന്ന് സെയ്തലവി. താന്‍ എടുത്ത ടിക്കറ്റിനാണ് ഓണം ബമ്ബര്‍ ഒന്നാം സമ്മാനമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും ഇതുവരെ തിരുത്തി പറയാന്‍ തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു.

ഇന്ന ഉച്ചയോടെയാണ് ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി ഓണം ബമ്ബര്‍ അടിച്ചുവെന്ന അവകാശ വാദവുമായി രംഗത്തെത്തുന്നത്. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ സമ്മാനര്‍ഹന്‍ കൊച്ചി മരട് സ്വദേശി ജയപാലനാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ ബാങ്കില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ജയപാലന്‍‍.

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.

300 രൂപയാണ് ഓണം ബമ്ബര്‍ ടിക്കറ്റിന്റെ വില. 12 കോടി രൂപയാണ് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്ബര്‍ സമ്മാന തുക 12 കോടി രൂപയാക്കിയത്.

രണ്ടാം സമ്മാനമായി ആറു പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്ബരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.

ഒന്നാം സമ്മാനം ലഭിച്ചാല്‍ വിജയിയുടെ കൈയില്‍ എത്ര കിട്ടും ?

12 കോടി രൂപയില്‍ നിന്ന് ഏജന്‍സി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാര്‍ഹന് ലഭിക്കുക. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. ഏജന്‍സി കമ്മീഷന്‍ കഴിഞ്ഞ് ബാക്കിവരുന്ന തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹനില്‍ നിന്ന് ഈടാക്കും.

1.20 കോടി രൂപ ഏജന്‍സി കമ്മീഷനായും ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപ ആദായ നികുതിയായും പോലും. ഇതു രണ്ടും കുറച്ച്‌ ബാക്കി വരുന്ന 7 കോടിയോളം രൂപയാകും സമ്മാനാര്‍ഹന് ലഭിക്കുക.

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഇത്തവണത്തെ ഓണം ബമ്ബറിന്റെ പ്രത്യേകത. 54 ലക്ഷം ടിക്കറ്റുകള്‍ ആകെ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!