KSDLIVENEWS

Real news for everyone

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ചെന്നൈയില്‍നിന്ന് പുറപ്പെട്ടു; സമയക്രമം ഇങ്ങനെ

SHARE THIS ON



കണ്ണൂര്‍: കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. ഞായറാഴ്ച പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിനുള്ള രണ്ടാം വന്ദേഭാരതടക്കം ഒന്‍പത് വന്ദേഭാരത് വണ്ടികളുടെ ഉദ്ഘാടനം അന്ന് നടക്കും. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാര്‍ക്ക് കൈമാറിയ ട്രെയിന്‍ ഉച്ചയ്ക്ക് 2.40 ഓടെയാണ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഇത് തിരുവനന്തപുരത്ത് എത്തിച്ചേരും. കളര്‍മാറ്റം വരുത്തി ആദ്യ വന്ദേഭാരതാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്.

കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുകയെന്നാണ് വിവരം.

രാവിലെ ഏഴിന് കാസര്‍കോട്ടുനിന്ന് പുറപ്പെട്ട് വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. 4.05-ന് തിരിച്ച് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 11.55-ന് കാസര്‍കോട്ട് എത്തുന്നതാണ് പ്രാഥമിക സമയക്രമം.


ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. വണ്ടിയുടെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച രാത്രി 10.30-ന് ചെന്നൈ-കാട്പാടി റൂട്ടില്‍ നടന്നിരുന്നു.



പ്രാഥമിക സമയക്രമം

കാസര്‍കോട്‌-7AM
കണ്ണൂര്‍-8.05AM
കോഴിക്കോട്-9.05AM
ഷൊര്‍ണൂര്‍-10.05AM
തൃശൂര്‍-10.40AM
എറണാകുളം സൗത്ത്-11.48AM
ആലപ്പുഴ-12.40PM
കൊല്ലം-13.57PM
തിരുവനന്തപുരം-15.05PM

തിരിച്ചുള്ള യാത്ര

തിരുവനന്തപുരം-16.05
കൊല്ലം-16.55
ആലപ്പുഴ-17.57
എറണാകുളം സൗത്ത്-18.38
തൃശ്ശൂര്‍-19.42
ഷൊര്‍ണൂര്‍-20.17
കോഴിക്കോട്-21.18
കണ്ണൂര്‍-22.18
കാസര്‍കോട്‌-23.55

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!