KSDLIVENEWS

Real news for everyone

ജില്ലാ ആശുപത്രി ഡിസംബർ ഒന്നുമുതൽ സാധാരണനിലയിൽ

SHARE THIS ON

കാസർകോട്: കോവിഡ് ആസ്പത്രിയായി പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഡിസംബർ ഒന്നുമുതൽ കോവിഡ് ഇതരരോഗങ്ങൾക്ക് ചികിത്സ ലഭിക്കുംവിധം പഴയ രീതിയിൽ പുനഃക്രമീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് അറിയിച്ചു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ഉക്കിനടുക്ക മെഡിക്കൽ മെഡിക്കൽ കോളേജ്, ടാറ്റാ കോവിഡ് ആസ്പത്രി എന്നിവിടങ്ങളിലെ കോവിഡ് ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതുമാണ് ഈ മാറ്റത്തിന് കാരണമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!