KSDLIVENEWS

Real news for everyone

മലയോര ഹൈവേ ഇനി ഹൈസ്പീഡിൽ ; ആദ്യ റീച്ച് പൂർത്തിയായി ; ഡിസംബറിൽ ഉദ്ഘാടനം

SHARE THIS ON

കാസർഗോഡ് • ജില്ലയുടെ വികസനത്തിന്‌ വേഗത കൂട്ടാൻ മലയോര ഹൈവേ. നന്ദാരപദവ്‌ മുതൽ ചെറുപുഴ വരെയുള്ള റോഡിൽ നന്ദാരപദവ്‌–- ചേവാർ റീച്ച്‌ പൂർത്തിയായി. ഇടപറമ്പ്‌–- കോളിച്ചാൽ റീച്ച്‌ മേയിലും കോളിച്ചാൽ ചെറുപുഴ റീച്ച്‌ മാർച്ചിലും പൂർത്തിയാകും. മഞ്ചേശ്വരം നന്ദാരപദവ്‌ മുതൽ കണ്ണൂരിന്റെ അതിർത്തിയായ ചെറുപുഴ വരെയുള്ള മലയോര ഹൈവേ 127.575 കിലോ മീറ്ററാണ്‌. കിഫ്‌ബി വഴിയാണ്‌ ഫണ്ട്‌.

4 റീച്ച്‌; 15 പഞ്ചായത്ത്‌
നന്ദാരപദവ്‌–- ചേവാർ റീച്ച്‌ 23 കിലോ മീറ്റർ. 54.53 കോടി രൂപ ചെലവ്‌. റോഡ്‌ പണി പൂർത്തിയായി. സൂചന ബോർഡുകളും സോളാർ വെളിച്ചവും സ്ഥാപിക്കുന്നു. ഡിസംബറിൽ ഉദ്‌ഘാടനം ചെയ്യും. കാസർകോട്‌ –- മംഗളൂരു ദേശീയ പാതക്ക്‌ സമാന്തരമായുള്ള റോഡ്‌ ദക്ഷിണ കന്നഡയിലെത്താൻ എളുപ്പ വഴി. പൈവളിഗ, മീഞ്ച, വോർക്കാടി പഞ്ചായത്തുകളിലൂടെ പോകുന്നു.
ചേവാർ–- ഇടപറമ്പ്‌ റീച്ച്‌ 49.365 കിലോ മീറ്ററാണ്‌. ഏറ്റവും വലിയ റീച്ചാണ്‌. 78 കോടി രൂപയാണ്‌ ചെലവ്‌. ഭരണാനുമതിയായി. കെഎസ്‌ഇബി പ്രവൃത്തിയുടെ എസ്‌റ്റിമേറ്റ്‌ ലഭിക്കാനുള്ള താമസം കലക്ടർ ഡോ. ഡി സജിത്ത്‌ ബാബു ഇടപെട്ട്‌ തീർത്തു. ടെൻഡറിലേക്ക്‌ കടന്നു. പുത്തിഗെ, എൻമകജെ, ബദിയടുക്ക, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിലൂടെ പോകുന്ന റോഡ്‌ ഒരു വർഷത്തിനകം പൂർത്തിയാക്കും.
ഇടപറമ്പ്‌–-കോളിച്ചാൽ റീച്ച്‌ 24.44 കിലോമീറ്ററാണ്‌. 85.15 കോടി രൂപ ചെലവ്‌. വനഭൂമിയിലുടെയുള്ള റോഡ്‌ പ്രവൃത്തിയാണ്‌ പ്രയാസമുണ്ടാക്കുന്നത്‌. വനം വകുപ്പിന്റെ ഉടമസ്ഥതയിൽ ഭൂമി നിലനിർത്തി റോഡ്‌ നിർമിക്കാനുള്ള ശ്രമം കിഫ്‌ബിയുടെ നിർവഹണ ഏജൻസിയായ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ നടത്തുന്നുണ്ട്‌. വരുന്ന മേയിൽ പണി പൂർത്തിയാക്കും. ദേലംപാടി, കുറ്റിക്കോൽ, പനത്തടി പഞ്ചായത്തുകളിലൂടെയാണ്‌ റോഡ്‌ പോകുന്നത്‌.
കോളിച്ചാൽ–- ചെറുപുഴ റീച്ച്‌ 30.77 കിലോ മീറ്റർ വരും. 82 കോടി രൂപയുടെ പ്രവൃത്തി. ഇവിടെയും വനഭൂമി തടസ്സം തീർക്കാനുള്ള ശ്രമത്തിലാണ്‌. മാർച്ചിൽ പൂർത്തിയാകും. പനത്തടി, ബളാൽ, ഈസ്‌റ്റ്‌ എളേരി, വെസ്‌റ്റ്‌ എളേരി പഞ്ചായത്തുകളിലൂടെയാണ്‌ റോഡ് പോകുന്നത്‌. നടക്കില്ലെന്ന്‌ യുഡിഎഫ്‌; നടത്തി എൽഡിഎഫ്‌
മലയോര ജനതയുടെ സ്വപ്‌നമാണ്‌ മലയോര ഹൈവേ. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചതാണ്‌. എൽഡിഎഫ് സർക്കാർ കിഫ്‌ബിയിൽ ഫണ്ട്‌ അനുവദിച്ച്‌ പ്രവൃത്തി ആരംഭിച്ചു. 12 മീറ്റർ വീതിയിലാണ്‌ റോഡ്‌. 7 മീറ്ററിൽ രണ്ട്‌ വരിയായി ടാറിങ്‌. ഇരുവശങ്ങളിലും ഒരു മീറ്റർ വീതിയിൽ ഇന്റർലോക്ക്. കോൺക്രീറ്റ് ഓട, പൈപ്പ്കൾ, കൾവർട്ടുകൾ. സോളാർ വെളിച്ചം. കയറ്റങ്ങളും വളവുകളും ഒളിവാക്കിയാണ്‌ നിർമാണം.‌ഈ വഴി
നന്ദരപദവ്‌–- സുങ്കതക്കട്ട–- പൈവളിഗ–- ചേവാർ–- അംഗടിമുഗർ–- ഇടിയത്തടുക്ക–- ബദിയടുക്ക–- മുള്ളേരിയ–- പടിയത്തടുക്ക–- അത്തനാടി–- ഇടപറമ്പ്‌–- പാണ്ടി–- പള്ളഞ്ചി–- ശങ്കരമ്പാടി–- പടുപ്പ്‌–- ബന്തടുക്ക–- മാനടുക്കം–- കോളിച്ചാൽ–- പതിനെട്ടാംമയിൽ–- ചുള്ളി–- വള്ളിക്കടവ്‌–- ചിറ്റാരിക്കാൽ–- ചെറുപുഴ. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.‌വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!