ശൈഖുനാ സ്വാലിഹ് ഉസ്താദിന്റെ ‘തുഹ്ഫത്തുൽ മുഹ്‌ത്താജ് ‘ പണ്ഡിത ദർസിന് തുടക്കമായി…….

കാസറഗോഡ്: ഇസ്ലാമിക കർമ്മ ശാസ്ത്ര വിഷയങ്ങളിൽ ഫത്ത്‌വ നൽകാൻ പ്രാപ്തരായ യുവ പണ്ഡിതരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതനും ജാമിഅ സഅദിയ ശരീഅത്ത് കോളേജ് സീനിയർ മുദരിസുമായ ശൈഖുനാ മുഹമ്മദ് സ്വാലിഹ് സഅദി ഉസ്താദിന്റെ നേതൃത്വത്തിൽ ഓൺലൈൻ പണ്ഡിത ദർസിന് തുടക്കമായി. ശാഫിഈ മദ്ഹബിലെ ആധികാരിക കർമ്മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുഹ്‌ത്താജ് അടിസ്ഥാനമാക്കി ആഴ്ചയിൽ അഞ്ച് ദിവസങ്ങളിലായി ഓൺലൈൻ വഴി നടക്കുന്ന ക്ലാസിൽ കേരളത്തിലേയും കർണ്ണാടകയിലെയും ഇരുന്നൂറിലധികം യുവ പണ്ഡിതന്മാർ പഠിതക്കളായിരിക്കും. ഓൺലൈൻ വഴി നടന്ന ഉത്ഘാടന പരിപാടിയിൽ അഡ്മിൻ പാനൽ ചെയർമാൻ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ആമുഖ പ്രസംഗവും ചീഫ് ഡയറക്ടർ ഡോ, എം.എസ്. എം അബ്ദുൽ റശീദ് സൈനി കക്കിഞ്ച സന്ദേശ പ്രസംഗവും നടത്തി.അംഗങ്ങളായ മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന്, സ്വലാഹുദ്ദീൻ സഖാഫി മടന്നൂർ,മുഹമ്മദ് റഫീഖ് അഹ്‌സനി അഡൂർ ആശംസ പ്രസംഗം നടത്തി. കോഡിനേറ്റർ ഷംസുൽ ഹുദാ നൂരി സ്വാഗതവും കൺട്രോളർ അബ്ദുല്ല അഹ്‌സനി മാടന്നൂർ നന്ദിയും പറഞ്ഞു.

