KSDLIVENEWS

Real news for everyone

കുടുംബവഴക്ക്: ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവതി പൊലീസ് സ്‌റ്റേഷനില്‍

SHARE THIS ON

ചിറ്റൂര്‍∙ ആന്ധ്രാപ്രദേശില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണു സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. അമ്പത്തിമൂന്നുകാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ അറസ്റ്റ് ചെയ്തു.
വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!