KSDLIVENEWS

Real news for everyone

കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് പിടിയില്‍

SHARE THIS ON

കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് എന്ന പി.യു ജോസും സംഘവും പൊലീസ് പിടിയില്‍. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജോസ്.മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആന്ധ്രയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

മാസങ്ങളായി ഒളിവിലായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി സീസിംഗ് ജോസഫ് എന്ന പി.യു ജോസഫിനെ ആന്ധ്രയിലെ കക്കിനടയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ജൂലൈയില്‍ സുല്‍ത്താന്‍ ബത്തേരി വട്ടത്തിമൂല കോളനിയിലെ വീട്ടില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി കേസിലെ പ്രധാന പ്രതിയാണ്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് മോഹന്‍, മലപ്പുറം സ്വദേശി സദക്കത്തുള്ള എന്ന ഷൗക്കത്ത് എന്നിവരും പൊലിസ് പിടിയിലായി.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസും ജില്ലാ നാര്‍ക്കോട്ടിക് സ്‌ക്വാഡും സംയുകത്മായി പരിശോധന നടത്തുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന രഹസ്യ അറകളുള്ള വാഹനവും പൊലീസ് പിടികൂടി. പി.യു ജോസഫ് പിടിച്ചുപറിയും കൊലപാതകവും അടക്കം 19 കേസുകളില്‍ പ്രതിയാണ്. ജോസഫ് വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനിയാണെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!