നീലേശ്വരം ഭാഗങ്ങളിൽ നിയന്ത്രണം വിട്ട് എലിപ്പനി; 34 സാംപിളുകളിൽ 24 പേരും പോസിറ്റീവ്, ലക്ഷണങ്ങൾ ഇവ…

നീലേശ്വരം ∙ എലിപ്പനി മരണത്തെയും രോഗ വ്യാപനത്തെയും തുടർന്നു നീലേശ്വരത്തു നടത്തിയ പരിശോധനാ ക്യാംപിൽ ശേഖരിച്ച 34 സാംപിളുകളിൽ 24 പേരുടെയും പരിശോധനാഫലം പോസിറ്റീവ്. വെള്ളിയാഴ്ച പാലായി, പാലാത്തടം, തോട്ടുംപുറം എന്നിവിടങ്ങളിൽ നടന്ന പരിശോധനയിലാണ് 34 സാംപിളുകൾ ശേഖരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചവരുടെ രക്തസാംപിളുകളാണ് തുടർ പരിശോധനയ്ക്കയച്ചത്. 3 ക്യാംപുകളിൽ നിന്നും ശേഖരിച്ച സാംപിളുകൾ പോസിറ്റീവ് ആയിട്ടുണ്ട്. പരിശോധനാഫലം വന്നയുടൻ ഇവർക്കെല്ലാം രാത്രി തന്നെ നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്താൻ നിർദേശം നൽകി.
ജില്ലാ മെഡിക്കൽ ഓഫിസർ ഇന്നു രാവിലെ 11 നു നീലേശ്വരം നഗരസഭ അനക്സ് ഹാളിൽ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. വിദഗ്ധ മെഡിക്കൽ സംഘവും നീലേശ്വരത്തെത്തും. ഡിഎംഒ, ഡോ.എ.വി.രാമദാസ്, ഡപ്യൂട്ടി ഡിഎംഒ, ഡോ.എ.ടി.മനോജ്, ഡോ.വി.സുരേശൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ.മാത്യു, ഫിസിഷ്യൻ ഡോ.റിജിത് കൃഷ്ണൻ തുടങ്ങിയവവർ യോഗത്തിൽ പങ്കെടുക്കും. മുഴുവൻ കൗൺസിലർമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യോഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയതായി നഗരസഭാധ്യക്ഷ ടി.വി.ശാന്ത, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത എന്നിവർ അറിയിച്ചു.
ഇന്നു രാവിലെ മുതൽ താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പ്രത്യേക പരിശോധനാ ക്യാംപിൽ പാലായി, നീലായി മേഖലകളിൽ നിന്നുള്ള മുഴുവൻ പേരോടും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ഇതര മേഖലകളിലുള്ളവരോടും എത്തി പരിശോധനയ്ക്കു വിധേയരാകാൻ നിർദേശം നൽകിയതായും കൂട്ടിച്ചേർത്തു. ഇവർക്കു പുറമെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സുഭാഷ്, കൗൺസിലർമാരായ പി.പി.ലത, പി.കുഞ്ഞിരാമൻ എന്നിവരും രാഷ്ട്രീയ നേതാക്കളും രാത്രി തന്നെ ആശുപത്രിയിലെത്തി. ഡോ.വി.സുരേശന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
എലിപ്പനി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദഗ്ധ മെഡിക്ക

