KSDLIVENEWS

Real news for everyone

ഡല്‍ഹിയിലെ സാകേത് കോടതിയില്‍ വെടിവെപ്പ്; ഒരു സ്ത്രീക്ക് പരിക്കേറ്റു

SHARE THIS ON

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാകേത് ജില്ലാ കോടതിയില്‍ വെടിവെപ്പ്. സംഭവത്തില്‍ ഒരു സ്ത്രീക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ വയറിലാണ് വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെ കോടതിയിലെ ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ ആള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആക്രമണത്തിനുള്ള കാരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!