KSDLIVENEWS

Real news for everyone

മന്ത്രിക്കെതിരെ വീഡിയോ; ഗെഹ്‌ലോത് സര്‍ക്കാരിന് തലവേദനയായി യുവാവിന്റെ ആത്മഹത്യ,

SHARE THIS ON

“ജയ്പുര്‍: നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധയിലാക്കി രാജസ്ഥാനില്‍ യുവാവിന്റെ ആത്മഹത്യ. രാം പ്രസാദ് മീണ എന്ന 38-കാരനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മന്ത്രിയായ മഹേഷ് ജോഷിയും കൂട്ടരും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ രാം പ്രസാദ് ആരോപിച്ചിരുന്നു. മന്ത്രി മഹേഷ് ജോഷിയും അദ്ദേഹത്തിന്റെ സഹായികളും കാരണമാണ് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നത്. അവര്‍ എന്നേയും കുടുംബത്തേയും അങ്ങേയറ്റം ദ്രോഹിച്ചു. ഇനി എന്റെ മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ല. രാം പ്രസാദ് വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രാജസ്ഥാനിലെ ഒരു ഹോട്ടല്‍ ഉടമയുമായി രാം പ്രസാദ് സ്ഥലത്തിന്റെ പേരില്‍ തര്‍ക്കത്തിലായിരുന്നു. സ്ഥലം ഒഴിഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിച്ച് മഹേഷ് ജോഷിയും മറ്റു ചിലരും രാം പ്രസാദിനെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം. ഒരു ക്ഷേത്രട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് രാം പ്രസാദ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. ഇത് ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു ഭീഷണി.

ഇതിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിനും കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. രാം പ്രസാദിന്റെ ശരീരം കണ്ടെത്തിയ സ്ഥലത്ത് കിരോരി ലാല്‍ മീണ എന്ന ബി.ജെ.പി നേതാവ് കുത്തിയിരുപ്പ് സമരവും ആരംഭിച്ചു. സംഭവത്തില്‍ വേണ്ട നടപടികളെടുക്കാതെ രാം പ്രസാദിന്റെ സംസ്‌കാരം നടത്താന്‍ തയ്യാറില്ല. ആരോപണങ്ങള്‍ വ്യാജമാണെന്നും ബി.ജെ.പി. സംഭവം രാഷ്ട്രീയവത്കരിക്കുകയാണെന്നുമാണ് മഹേഷ് ജോഷിയുടെ വിശദീകരണം. അതേസമയം രാം പ്രസാദിന്റെ വീട് സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!