KSDLIVENEWS

Real news for everyone

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 285 കോടി രൂപ വിതരണം ചെയ്തു

SHARE THIS ON

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാളിതുവരെ 285 കോടി രൂപ വിതണം ചെയ്തു കഴിഞ്ഞുവെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. പി.ആര്‍ ചേമ്ബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സാമ്ബത്തിക സഹായം, സൗജന്യ റേഷന്‍ തുടങ്ങി 171 കോടി രൂപ, ചികിത്സാ ധനസഹായം 16.83 കോടി, പെന്‍ഷന്‍ 81.42 കോടി, ആശ്വാസ കിരണം പദ്ധതി 4.5 കോടി, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 4.44 കോടി, വായ്പ എഴുതി തള്ളിയത് 6.82 കോടി എന്നിങ്ങനെയാണ് വിവിധ ഇനങ്ങളില്‍ സാമ്ബത്തിക സാഹയവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയതെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!