കോവിഡ് കാല പ്രവേശന വിലക്ക് ഒഴിയുന്നു; ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച് റഷ്യയും തുര്‍ക്കിയും ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം അവസാനിക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് മയപ്പെടുത്തി വിവിധ രാജ്യങ്ങള്‍. രാജ്യത്തെ കൊവിഡ് നിരക്ക് കുറഞ്ഞുവരുന്നതും ജനജീവിതം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്തതോടെയാണ് ഇന്ത്യയില്‍ നിന്നുളള സഞ്ചാരികളെ വിവിധ രാജ്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്.
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍ റഷ്യ,യു.കെ,ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി എന്നിവയാണ്. ഇവര്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുകയോ ക്രമേണ പിന്‍വലിക്കുകയോ ചെയ്യും.
ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ് ജൂലായ് 15 മുതല്‍ ടൂറിസ്റ്റ് വിസയിലെത്തുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി ഘട്ടംഘട്ടമായാണ് മൗറീഷ്യസ് വിദേശികളെ സ്വീകരിക്കുക. വാക്സിന് സ്വീകരിച്ച യാത്രക്കാരെയാണ് സ്വീകരിക്കുകയെന്ന് മൗറീഷ്യസ് സര്‍ക്കാര്‍ അറിയിച്ചു. 14 ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്കും രാജ്യത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കാം.
ആഫ്രിക്കന്‍ രാജ്യമായ ഈജിപ്റ്റ് ഡെല്‍റ്റാ വകഭേദമുളള രാജ്യങ്ങളില്‍ നിന്നുളളവരെ രാജ്യത്ത് അനുവദിക്കും. ഇന്ത്യയുള്‍പ്പടെയുളള ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ രാജ്യത്തെത്തിയാലുടന്‍ റാപ്പിഡ് പരിശോധന നടത്തണം. പതിനഞ്ച് മിനിട്ട് നീളുന്ന ഐഡി നൗ എന്ന ഡിഎന്‍എ ടെസ്റ്റും എടുക്കണം. ഇതിന് ശേഷം രോഗമില്ലാത്തവര്‍ക്ക് രാജ്യത്തെ ഏത് ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാം.
റഷ്യയില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനത്തിന് റഷ്യയില്‍ നിന്നുളള ഒരു സര്‍ക്കാര്‍ അംഗീകൃത ടൂറിസ്റ്റ് ഏജന്‍സി ക്ഷണം വേണം. രാജ്യത്ത് ഇന്ത്യക്കാര്‍ പ്രവേശിക്കുന്നതിന് ഇതുള്‍പ്പടെ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സിംഗിള്‍ എന്‍ട്രിയോ ഡബിള്‍ എന്‍ട്രിയോ ആയുളള ടൂറിസ്റ്റ് വിസയ്ക്കും ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം. 30 ദിവസമാണ് ഇതിന്റെ കാലാവധി. രാജ്യത്ത് എത്തുന്നവര്‍ക്ക് ഉടന്‍ കൊവിഡ് പരിശോധാ സംവിധാനമുണ്ട്. 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടി പിസിആര്‍ ഫലം കൈയിലുളളവര്‍ക്കും പ്രവേശിക്കാം.
48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടി പിസിആര്‍ ഫലം കൈവശമുളളവര്‍ക്ക് സെര്‍ബിയയില്‍ പ്രവേശിക്കാം. റഷ്യയിലേക്കുളള വിമാനചാര്‍ജിലും വളകെ കുറവാണ് സെര്‍ബിയയിലേക്കുളളത്.
യൂറോപ്യന്‍ രാജ്യമായ തുര്‍ക്കിയിലും ഇന്ത്യന്‍ വിനോദസഞ്ചാരികളെ അനുവദിക്കും.എന്നാല്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനിലിരിക്കണം. സാധാരണ വിമാന നിരക്കിലും ഇരട്ടിയാണ് ഇത്തരത്തില്‍ തുര്‍ക്കിയിലെത്താന്‍ ഇപ്പോള്‍ ചുമത്തുന്നത്.
രണ്ട് ഘട്ട വാക്സിനെടുത്തവര്‍ക്ക് ഐസ്ലാന്റില് പ്രവേശിക്കാം. എന്നാല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാത്രമല്ല ആര്‍ടി പിസിആര്‍ നെഗറ്റീവ് ഫലവുമുണ്ടെങ്കില്‍ ടൂറിസ്റ്റ് വിസ ലഭിക്കും.
നേരിട്ട് ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസയില്‍ പ്രവേശനാനുമതി ഉളള രാജ്യമല്ല യു.കെ.എന്നാല്‍ ഐസ്ലാന്റില് പത്ത് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് പ്രവേശിക്കാം.

