KSDLIVENEWS

Real news for everyone

എർമാളം നിർദ്ധന കുടുംബത്തിന്റെ വീട് നിർമ്മാണത്തിന് ആസ്‌ക് ആലംപാടിയുടെ കൈതാങ്

SHARE THIS ON

എർമാളം നിർദ്ധന കുടുംബത്തിന്റെ വീട് നിർമ്മാണത്തിന് ആസ്‌ക് ആലംപാടിയുടെ കൈതാങ്


ആലംപാടി :എർമാളത്തെ നിർധനനായ കുടുംബത്തിന്റെ വീട് നിർമ്മാണത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ് ,എർമാളത്തെ നിർദ്ധനനായ കുടുംബനാഥനും ഭാര്യയും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് കഴിഞ്ഞിരുന്നത്.

വീടെന്ന് പറയാന്‍ പോലുമാകാത്ത ഒന്ന്, അതിനിടയിൽ കഴിഞ്ഞ മഴക്കെടുതിയിൽ മരം വീണ് വീട് തകർന്നത് . തുടർന്ന് ആ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ നാട്ടുകാർ വീട് പുനർ നിർമ്മിച്ചുനൽകാൻ തീരുമാനിച്ചത്.

നാട്ടുകാർ രൂപീകരിച്ച സഹായ സമിതിക്ക് വീട് നിർമ്മാണ സഹായമായി ആസ്‌ക് ജി.സി.സി കാരുണ്ണ്യവർഷത്തിന്റെ സഹായത്തോടെ ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (ആസ്‌ക് ആലംപാടി ) 22,500/- രൂപ കൈമാറിയത് . ക്ലബിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് ഗപ്പു ആലംപാടി വീട് നിർമ്മാണ പ്രതിനികളായ ലത്തീഫ് മൗലവി എർമാളം ,അസ്‌ലം അണങ്കൂർ എന്നിവർക്ക് കൈമാറി. ചടങ്ങിൽ ക്ലബ് സെക്രട്ടറി സിദ്ദിഖ് എം ,കാദർ ചാൽക്കര ,ജീലാനി തണ്ണിമുക്രി, റിയാസ് ടി എ , മുസ്തഫ എരിയപ്പാടി, നസീർ ബിസ്മില്ല , സംസി വെൽക്കം, മണി സലൂൺ ,എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!