Covaxin പ്രവാസി ആശങ്ക ദൂരീകരിക്കണം
M.A.ലത്തീഫ്

Covaxin പ്രവാസി ആശങ്ക ദൂരീകരിക്കണം
M.A.ലത്തീഫ്
കൊവാക്സിനും – കോവി ഷീൾഡും നമ്മുടെ ആരോഗ്യ കേന്ദ്രങ്ങൾ കൃത്യമായി വിതരണം ചെയുന്നുണ്ടങ്കിലും പ്രവാസികളായ പലരും കൊവാക്സിൻ എടുത്തവരാണ്. പക്ഷെ ഇപ്പോൾ UAE ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം കോവി ഷിൽഡിന് മാത്രമാണെന്നത് ലക്ഷക്കണക്കിന് പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരികുകയാണെന്നും അത് ദൂരീകരിക്കാൻ സർക്കാരിന്റെ സജീവ ഇടപെടൽ ഉണ്ടാവണമെന്നും INL സംസ്ഥാന സെക്രട്ടറി M.A.ലത്തീഫ് പറഞ്ഞു.
1-Sinopharm CHINA
2-Pfizer-BioNTech
3-Sputnik V russia
4-Oxford-AstraZeneca (covisheeld)
എന്നീ വാക്സിനുകൾ മാത്രമാണ് UAE അംഗീകരിച്ചിട്ടുള്ളത്.
ഇതിൽ AstraZeneca യുടെ Covishield വാക്സിൻ മാത്രമേ നമ്മൾ ഇന്ത്യക്കാർക്ക് എടുക്കാൻ സാധിക്കുകയുള്ളൂ.
ആയിരക്കണക്കിന് പ്രവാസികൾ lഎടുത്തത് കൊവാക്സിനാണെന്നത് ഗൾഫിലേക്കുള്ള മടക്ക യാത്രക്ക് തയ്യാറായ പ്രവാസികളെ UAE യുടെ പുതിയ പ്രഖ്യാപനം പ്രയാസത്തിലാക്കിയിരിക്കുകയാണ്.
ഇന്ത്യയിൽ നൽകുന്ന ഇന്ത്യൻ നിർമിത വാക്സിൻ ആയ covaccin (കൊ വാക്സിൻ) എടുത്ത ആയിരക്കണക്കിന് പ്രവാസികളുടെ കാര്യത്തിൽ ആശങ്കകളുണ്ട്. അത് ദൂരീകരിക്കാനും കൊവാക്സിനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായുള്ള ശ്രമത്തിനും കേരള സർക്കാരിന്റെ സമ്മർദ്ദം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജിനും അയച്ച നിവേദനത്തിൽ
M. A.ലത്തീഫ് ആവശ്യപെട്ടു ..

