KSDLIVENEWS

Real news for everyone

ഇമ്രാന്‍ ഖാനെ വധിക്കാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി വിവരം പുറത്തുവിട്ട് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ വകുപ്പ്,

SHARE THIS ON

ഇസ്ളാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ അദ്ധ്യക്ഷനുമായ ഇമ്രാന്‍ ഖാന് നേരെ ഏത്‌നിമിഷവും വധശ്രമമുണ്ടാകാമെന്ന് മുന്നറിയിപ്പ്.

പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ ഖൈബര്‍ പഖ്‌തൂണ്‍ഖ്വ വിംഗാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. അഫ്‌ഗാനിലെ ഒരു ഭീകരനില്‍ നിന്നും തീവ്രവാദികള്‍ സഹായം തേടിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് തീവ്രവാദ വിരുദ്ധ വകുപ്പിന് ലഭിക്കുകയായിരുന്നു. എന്നാല്‍ ഈ കൊലയാളി മറ്റ് ചിലര്‍ക്ക് ഇതിന്റെ ചുമതല കൈമാറിയെന്നും വിവരമുണ്ട്.

ജൂണ്‍ 18ന് വിവരം തീവ്രവാദ വിരുദ്ധ വകുപ്പിന് ലഭിച്ചെങ്കിലും സമൂഹമാദ്ധ്യമങ്ങളില്‍ അറിയിക്കാതെ രഹസ്യമാക്കി വയ്‌ക്കാന്‍ ഉത്തരവ് കിട്ടി. ഇമ്രാനെ വധിക്കാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍പ് പിടിഐ നേതാക്കളും ആരോപിച്ചിരുന്നു. കൊച്ചി എന്ന അഫ്‌ഗാന്‍ കൊലയാളിയോടാണ് ഇതുസംബന്ധിച്ച്‌ തീവ്രവാദികള്‍ സഹായം ചോദിച്ചത്. ഇസ്ളാമാബാദിലോ റാവല്‍പിണ്ടിയിലോ കൊലയാളി വീട് സ്വന്തമാക്കി താമസം തുടങ്ങിയതായാണ് പാര്‍ട്ടിയില്‍ ചിലര്‍ നേരത്തെ അറിയിച്ചത്.

പാകിസ്ഥാനിലോ വിദേശത്തോ വച്ച്‌ തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുന്‍പ് ഇമ്രാന്റെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഗൂഢാലോചനയ്‌ക്ക് പിന്നിലുള‌ളവര്‍ ആരെന്ന് പേരെടുത്ത് പറഞ്ഞായിരുന്നു ഇമ്രാന്റെ പ്രസംഗം. സിയാല്‍കോട്ടില്‍ നടന്ന ഒരു റാലിയിലും ഇമ്രാന്‍ ഇക്കാര്യം ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!