KSDLIVENEWS

Real news for everyone

നയതന്ത്ര സ്വര്‍ണക്കടത്തിലെ കോടതിമാറ്റം: ഉന്നത പങ്കാളിത്തം ചൂണ്ടിക്കാട്ടാന്‍ – ഇ.ഡി

SHARE THIS ON

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കോടതിമാറ്റത്തിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രധാനമായും ഉന്നയിക്കുക എതിര്‍ക്കേസുകളും കേസിലെ ഉന്നതരുടെ പങ്കാളിത്തവും. കേരളത്തിലെ കോടതികളില്‍ വിചാരണ നടത്തുന്നത് കേസിന്റെ നീതിപൂര്‍വമായ നടത്തിപ്പിനെ ബാധിക്കാനിടയുണ്ടെന്ന് ഇതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ വാദിച്ചേക്കും. വിചാരണക്കോടതി മാറ്റുമെങ്കിലും അന്വേഷണം കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


വിചാരണക്കോടതി മാറ്റാനുള്ള നീക്കത്തിന് രാഷ്ട്രീയപ്രാധാന്യവും ഏറെയാണ്. ഒരുമാസത്തോളം നീണ്ട ആലോചനയ്ക്കും കേരളത്തിലെ അന്വേഷണസംഘത്തെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയുള്ള യോഗത്തിനുംശേഷമാണ് കോടതിമാറ്റത്തിനുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയത്. സ്വപ്നാ സുരേഷ് നല്‍കിയ പുതിയ രഹസ്യമൊഴിയായിരിക്കും ഇ.ഡി.യുടെ പ്രധാന ആയുധം. ഈ രഹസ്യമൊഴി ഇ.ഡി.ക്കല്ലാതെ മറ്റൊരു ഏജന്‍സിക്കും ലഭിച്ചിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!