പുതുപ്പള്ളിയില്‍ ചിത്രം തെളിഞ്ഞു: ആരും പത്രിക പിന്‍വലിച്ചില്ല, ഏഴ് സ്ഥാനാര്‍ഥികള്‍

പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. ഏഴ് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടാകും. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്. സൂക്ഷ്മ പരിശോധനയില്‍ സ്വീകരിക്കപ്പെട്ട നാമനിര്‍ദേശ പത്രിക ഒന്നും തന്നെ പിന്‍വലിക്കപ്പെട്ടിട്ടില്ല. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.
മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ആംആദ്മി പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണല്‍.
സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും
അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ
ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), – ചുറ്റിക, അരിവാൾ, നക്ഷത്രം
ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര
ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല്
പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി )- ചക്ക
ഷാജി(സ്വതന്ത്രസ്ഥാനാർഥി)- ബാറ്ററി ടോർച്ച്
സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർഥി) -ഓട്ടോറിക്ഷ

