KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ശക്തമായ
മഴ തുടരും;
രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.

കാലവര്‍ഷം പിന്‍വാങ്ങുന്നതിനു മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലില്‍ വിവിധ മേഖലകളിലായി അന്തരീക്ഷ മര്‍ദ്ദവ്യതിയാനം ഉണ്ടാകുകയും ഒന്നില്‍ കൂടുതല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാലും ഈ മാസം അവസാനം മഴ കൂടുതല്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!