കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഈ മാസം ഇരുപത്തി ഏഴിനാണ് ഭാരത് ബന്ദ്. രാജ്യവ്യാപകമായി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കര്‍ഷക സംഘടനകള്‍.
കര്‍ഷക സമരത്തിന്‍്റെ മൂന്നാം ഘട്ട പ്രഖ്യാപനമാണ് മുസഫര്‍ നഗറില്‍ ഉയര്‍ന്നത്. ഇതിന്‍്റെ ഭാഗമായിയാണ് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി ഭാരത്ബന്ദ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് അവസാനവട്ട യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍. ബിജെപിയ്ക്ക് എതിരായ തുറന്ന പോരിനാണ് മൂന്നാം ഘട്ടത്തില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം നടത്തിയിരിക്കുന്നത്.
ഭാരത് ബന്ദിന് ബിജെപി വിരുദ്ധ ചേരിയില്‍ ഉള്ള കക്ഷികളെ കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളില്‍ നിന്നും സമൂഹത്തിന്‍്റെ നാനാ തുറകളില്‍ നിന്നും ഉള്ളവരെ കര്‍ഷകര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉള്ള യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലെ യോഗങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബിജെപി പ്രതിരോധത്തിന്‍്റെ അടിവേര് അറുക്കുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലായിരുന്നു കേന്ദ്ര സര്‍ക്കാരിന് എതിരായ ഭാരത് ബന്ദ് പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ആദ്യമായി ചേര്‍ന്ന യോഗം.
മഹാരാഷ്ട്രയിലെ മുംബെയില്‍ നടക്കാനിരിക്കുന്ന അടുത്ത യോഗങ്ങളില്‍ വിവിധ പാര്‍ട്ടികളിലെ വര്‍ഗ്ഗ ബഹുജന വിഭാഗങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. എഐകെഎസ് ദേശീയ പ്രസിഡന്‍്റ് അശോക് ധവളെ അധ്യക്ഷനാകുന്ന ചടങ്ങില്‍ വിവിധ കര്‍ഷക സംഘടന നേതാക്കള്‍ പങ്കെടുക്കും. ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ പ്രതിപക്ഷ സംഘടനകള്‍ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

