KSDLIVENEWS

Real news for everyone

കൊടി സുനിക്ക് ജയിലില്‍ സുഖവാസം; സര്‍ക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ല – കെ സുധാകരന്‍

SHARE THIS ON

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കൊടി സുനിയെ പോലെയുള്ളവർക്ക് വേണ്ടി ജയിൽ സുഖവാസ കേന്ദ്രമാക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാത്തിനും സൗകര്യമൊരുക്കുന്ന സർക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ല. ജയിലിലെ ”സൂപ്രണ്ട്” കൊടി സുനി തന്നെയാണ്. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

ജയിലിൽ കയറിയ കാലം മുതൽ കൊടിസുനിക്ക് സുഖവാസം ആണെന്ന് നാട്ടുകാർക്കെല്ലാം അറിയാം. ഈ സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. വിവാദം അന്വേഷിക്കുമെന്നോ പരിശോധിക്കുമെന്നോ പറയാനുള്ള പ്രാഥമിക മര്യാദ പോലും ഇതുവരെ മുഖ്യമന്ത്രി കാണിച്ചിട്ടില്ല. അത്തരമൊരു മുഖ്യമന്ത്രിക്ക് മുന്നിൽ വിലപിച്ചിട്ട് കാര്യമില്ല. ഇതിൽ ജനരോക്ഷം ആളിക്കത്തണം. മുഖ്യമന്ത്രിയുടെ കണ്ണുതുറപ്പിക്കുന്ന രീതിയിൽ സമൂഹത്തിന്റെ പ്രതിഷേധം ഉയരണമെന്നും കെ സുധാകരൻ പറഞ്ഞു.null

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മതസ്പർദ വർധിക്കുകയാണ്. അതിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് മനസ്സിലാവുന്നില്ലേ? കാര്യങ്ങൾ കൈവിട്ടുപോവുന്നതിന് മുൻപ് അതിനുള്ള നടപടികൾ സ്വീകരിക്കുകയല്ലേ വേണ്ടത്. പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ?

ആര് എന്ത് പറഞ്ഞുവെന്നതിൽ അല്ല, അതിന്റെ ആത്യന്തരഫലം എന്താണെന്നതാണ് മുഖ്യം. ഈ ഇടതുപക്ഷ സർക്കാരിന്റെ സ്ഥാനത്ത് മറ്റേത് സർക്കാർ ആയിരുന്നെങ്കിൽ മതസൗഹാർദ സമ്മേളനം വിളിച്ചുചേർത്ത് കാര്യങ്ങൾ സംസാരിച്ച് മതസൗഹാർദം സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് പിരിച്ചുവിടുമായിരുന്നു. എന്നാൽ ഇവിടെ നടക്കുന്നതെന്നും ഈ സർക്കാരിലേക്ക് എത്തുന്നില്ല. ഇതിനോട് കേരളത്തിലെ ജനങ്ങൾ സഹതപിക്കുക എന്നത് മാത്രമേ നിവൃത്തിയുള്ളൂവെന്നും കെ സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!