50 കോടി വായ്‌പ വിതരണം ചെയ്‌തു

കാസർകോട് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനവും വായ്പാവിതരണവും നടന്നു. കോർപ്പറേഷൻ ചെയർമാൻ ടി കെ സുരേഷ് ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ 50 കോടിയോളം രൂപ വിതരണം ചെയ്തു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കോർപറേഷന്റെ വായ്പാ പദ്ധതികൾ കൂടുതൽ പ്രയോജനകരമായ വിധത്തിൽ പരിഷ്കരിച്ചു. പുതിയവ പുറത്തിറക്കി. പ്രൊഫഷണലുകൾക്കായി സ്റ്റാർട്ട്അപ് വായ്പാ പദ്ധതി, പ്രവാസികൾക്ക് നോർക്കാ റൂട്ട്സുമായി ചേർന്ന് റീടേൺ പദ്ധതി, ഒബിസി വിഭാഗത്തിൽപ്പെട്ട ഭവന രഹിതർക്ക് ‘എന്റെ വീട്’ ഭവന പദ്ധതി, താഴ്ന്ന വരുമാനക്കാരായവർക്ക് റീലൈഫ് എന്നിവ ഇത്തരത്തിലുള്ള പദ്ധതികളാണ്. നിലവിലുള്ള 20 ഓഫീസുകൾക്ക് പുറമേ 14 പുതിയ ഓഫീസുകൾ കൂടി തുടങ്ങി. കാഞ്ഞങ്ങാട് ഉപജില്ലാ ഓഫീസ് ഒക്ടോബർ 16 ന് പഴയ ബസ് സ്റ്റാൻഡിന് സമീപം എസ്എൻ ആർക്കേഡിൽ തുടങ്ങും. ഉദ്‌ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ ടി ബാലഭാസ്‌കർ അധ്യക്ഷനായി. ജില്ലാ മാനേജർ എൻ എം മോഹനൻ സ്വാഗതവും കെ പി ലിഗേഷ് നന്ദിയുംപറഞ്ഞു

