KSDLIVENEWS

Real news for everyone

വിജിലൻസ് അന്വേഷണം കൊണ്ട് തളര്‍ത്താനാവില്ല; ഏത് അന്വേഷണത്തോടും സഹകരിക്കും: മാത്യു കുഴല്‍നാടൻ

SHARE THIS ON



കൊച്ചി: വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ മറുപടിയുമായി മാത്യു കുഴല്‍നാടൻ. ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് മാത്യൂ കുഴല്‍നാടൻ പറഞ്ഞു.
സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് ഇതിനായി അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്യുന്നു. അഴിമതിക്കെതിരെ സര്‍ക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന പവര്‍ഫുള്‍ ടൂളാണ് വിജിലൻസ്. എന്നാല്‍ സര്‍ക്കാര്‍ ഇന്ന് ഏത് തരത്തിലാണ് വിജിലൻസിനെ കൈകാര്യം ചെയ്യുന്നതെന്ന് മാത്യു കുഴല്‍നാടൻ ചോദിച്ചു.
സര്‍ക്കാരിന്റെ ഏതന്വേഷണത്തോടും സഹകരിക്കും. എന്നാല്‍ അധികാരം ഉപയോഗിച്ച്‌ തന്നെ തളര്‍ത്താമെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ നിയമപരമായി നേരിടുമെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു. ഇതില്‍ എം.എല്‍.എ സ്ഥാനം ഏതെങ്കിലും നിലക്ക് തടസം നില്‍ക്കുകയാണെങ്കില്‍ ആ പ്രിവിലേജ് വേണ്ടെന്ന് വെക്കാൻ തയ്യാറാണെന്ന് മാത്യു കൂട്ടിചേര്‍ത്തു.
എക്‌സാ ലോജിക്കോ വീണാ വിജയനോ ഒരു സേവനവും സി.എം.ആര്‍.എല്ലിന് നല്‍കിയിട്ടില്ല. പിന്നെ പണം നല്‍കാൻ രണ്ട് സാധ്യതകളാണുള്ളത്. ഒന്നെങ്കില്‍ വീണാ വിജയന് ഭിക്ഷയായി നല്‍കിയത്. ഭിക്ഷയല്ലെങ്കില്‍ അതിന് കാരണമുണ്ട്, അതന്വേഷിച്ചപ്പോഴാണ് വീണാവിജയൻ പിണറായി വിജയന്റെ മകളാണെന്ന് കണ്ടെത്തിയത്. പി.വി താനല്ലെന്ന് പറയുന്ന പിണറായി വിജയൻ വീണ് തന്റെ മകളല്ലെന്ന് പറയാൻ തയ്യാറാകുമോ എന്ന് കുഴല്‍നാടൻ ചോദിച്ചു.
ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശം തന്നെക്കുറിച്ചല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇത് പച്ചക്കള്ളമാണ്. പൊതുസമൂഹത്തിന് മുമ്ബില്‍ മുഖ്യ മന്ത്രി പച്ചക്കളളം പറയുകയാണ്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഇമേജ് ഇടിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച്‌ തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. സി.എം.ആര്‍.എല്ലില്‍ നിന്ന് മാത്രമല്ല പലരില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ പണം വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞ പച്ചക്കള്ളം തിരുത്തി പറയണം.
മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി വരവില്‍ കവിഞ്ഞ സ്വത്ത് എറണാകുളം, ഇടുക്കി ജില്ലാ സെക്രട്ടിമാര്‍ സമ്ബാദില്ലെന്ന് പറയാൻ പറ്റുമോ?. ഇക്കാര്യം നേരത്തെ എം.വി ഗോവിന്ദനോട് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞില്ല. മൗനം സമ്മതമാണെന്ന് കരുതേണ്ടി വരുമെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു. തെളിവില്ലാതെ അന്തരീക്ഷത്തില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി രാജിവെക്കേണ്ട സാഹചര്യമില്ല. ഇന്ററിം സെറ്റില്‍മെന്റിലുള്ള പി.വി മറ്റൊരു പി.വി ആണെന്ന് തെളിയിച്ചാല്‍ താൻ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നും കുഴല്‍നാടൻ കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!