എയര്‍ ഇന്ത്യ ഫ്ലൈറ്റ് സുരക്ഷാവിഭാഗം മേധാവി രാജീവ് ഗുപ്തക്ക് സസ്പെൻഷൻ
ഡല്‍ഹി: എയര്‍ ഇന്ത്യ ഫ്ലൈറ്റ് സുരക്ഷാവിഭാഗം മേധാവി രാജീവ് ഗുപ്തക്ക് സസ്പെൻഷൻ. ഒരു മാസത്തേക്ക് ഡി.ജി.സി.എ സസ്പെൻഡ് ചെയ്തു.
കൃത്യമായ ഇടവേളകളില്‍ വിമാന സുരക്ഷാപരിശോധന ഉണ്ടാവത്തിതിനെ തുടര്‍ന്നാണ് നടപടി. ഇതിന് മുമ്ബ് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് ഇദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു.എത്രയും വേഗം പകരം ഒരു ഉദ്യേഗസ്ഥനെ നിയമിച്ചു കൊണ്ട് പരിശോധനകള്‍ നടത്തണമെന്ന് ഡി.ജി.സി.എ നിര്‍ദേശം നല്‍കി.