KSDLIVENEWS

Real news for everyone

പെരിയ ഇരട്ടക്കൊല; സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.വി കുഞ്ഞിരാമനെ ചോദ്യം ചെയ്തു

SHARE THIS ON

പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എം.എല്‍.എയും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സി.ബി.ഐ സംഘം ചോദ്യം ചെയ്തു. സി.ബി.ഐയുടെ ക്യാമ്ബ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സി. ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ മുന്‍ എം.എല്‍ എ കെ.വി കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. 2019 ഫെബ്രുവരി 18 ന് രാത്രി സജി ജോര്‍ജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘവും കെ.വി കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ക്യാമ്ബ് ഓഫീസിലേക്ക് വിളിച്ച്‌ വരുത്തിയാണ് ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനെ സി.ബി.ഐ ചോദ്യം ചെയ്തത്. മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന്‍റെ മകന്‍ പത്മരാജനെയും സി.ബി.ഐ ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ക്യാമ്ബ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പത്മരാജനെ ചോദ്യം ചെയ്തത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കി എന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍.

കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗമായ വി.പി.പി മുസ്തഫ, ജില്ലാ കമ്മിറ്റിയംഗം വിവി രമേശന്‍, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജ് മോഹന്‍, അഭിഭാഷകരായ പി.ബിന്ദു, എ.ജി നായര്‍ തുടങ്ങിയവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജില്ലയിലെ സി.പി.എമ്മിന്‍റെ പ്രമുഖ നേതാക്കളെയും വരും ദിവസങ്ങളില്‍ വിളിച്ചു വരുത്തി സി.ബി.ഐ ചോദ്യം ചെയ്യുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!