KSDLIVENEWS

Real news for everyone

ഉപ്പള ബസ് സ്റ്റാൻഡിലെ മാലിന്യ കൂമ്പാരം; ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം: ഇംതിയാസ് ഉപ്പള ( എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് പ്രസിഡൻ്റ്)

SHARE THIS ON

ഉപ്പള ബസ് സ്റ്റാൻഡിലെ മാലിന്യ കൂമ്പാരം; ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം: ഇംതിയാസ് ഉപ്പള ( എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് പ്രസിഡൻ്റ്)

ഉപ്പള: ബസ് സ്റ്റാൻഡിലെ ബായാർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിർത്തുന്ന സ്ഥലത്ത് മാലിന്യ കൂമ്പാരം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികാരികളോ, ജന പ്രതിനിധികളോ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും, ദുർഗന്ധം വമിക്കുകയും രോഗങ്ങൾ പകരാൻ സാധ്യത ഉള്ളതുമായ ഈ മാലിന്യ കുംബാരത്തിന്റെ തൊട്ടടുത്താണ് മണ്ഡലത്തിലെ ജനപ്രിതിനിധിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാരും,വ്യാപാരികളും നിരന്തരം പരാതിപ്പെട്ടിട്ടും ഇത് വരെ ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല. പഞ്ചായത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുൻപോട്ട് വരുമെന്ന് എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് പ്രസിഡൻ്റ് ഇംതിയാസ് ഉപ്പള മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!