KSDLIVENEWS

Real news for everyone

ദുബൈ കാസർഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് മീലാദ് ഫെസ്റ്റ്
പോസ്റ്റർ പ്രകാശനം ചെയ്തു

SHARE THIS ON

ദുബൈ കാസർഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീലാദ് ക്യാംപയിൻ്റെ സമാപനം ഈ മാസം 29 ന് ദേര ബനിയാസ് മെട്രോക്ക് സമീപമുള്ള ലാൻറ് മാർക്ക് ഹോട്ടലിൽ വെച്ച് നടക്കും.. വൈകീട്ട് 3 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് സമാപിക്കും. കലാ സാഹിത്യ മത്സരങ്ങൾ, മൗലീദ് പാരായണം, മദ്ഹുറസൂൽ പ്രഭാഷണം എന്നിവയുണ്ടാകും..

പരിപാടിയുടെ പ്രചരണ പോസ്റ്റർ എം.ഐ.സി യിൽ വെച്ച് നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ അബ്ദുൽ സലാം ഹാജി വെൽഫിറ്റ് യുവ വ്യവസായിയും ,സാമൂഹിക, സാംസ്കാരിക മേഘലയിലെ നിറ സാന്നിധ്യവുമായ ആരിഫ് കൊത്തിക്കാലിന് നൽകി പ്രകാശനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് കനിയടുക്കം അദ്യക്ഷത വഹിച്ചു.കെ.എം.സി.സി കാസർഗോഡ് ജില്ലാ ഉപാദ്ധ്യക്ഷൻ നൂറുദ്ദീൻ സി.എച്ച്, ജില്ലാ ഭാരവാഹികളായ എം.പി.എ ഖാദർ, നൗഫൽ ഹുദവി മല്ലം,അൻതാസ് ചെമ്മനാട് സംബന്ധിച്ചു, ആക്ടിംഗ് ജനറൽ സെക്രട്ടറി നജീമ്പ് പീടികയിൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!