KSDLIVENEWS

Real news for everyone

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: തൂത്തുവാരി തൃണമൂല്‍

SHARE THIS ON

കൊൽക്കത്ത: കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ വിജയം. ആകെയുള്ള 144 സീറ്റുകളിൽ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂലിന്റെ ജയം.

ഇടത് പാർട്ടികളും ബിജെപിയും മൂന്ന് സീറ്റുകളിലും കോൺഗ്രസ് രണ്ട് സീറ്റുകളിലുമാണ് മുന്നിലുള്ളത്. മറ്റുള്ളവർ രണ്ട് സീറ്റിലും ജയിച്ചിട്ടുണ്ട്.


2015-നേക്കാൾ സീറ്റുകൾ ഉയർത്തിയാണ് ഇത്തവണത്തെ ജയമെന്നത് തൃണമൂലിനും മമതയ്ക്കും ഇരട്ടി മധുരമാണ് നൽകുന്നത്. ഈ മാസം 19-നാണ് വോട്ടെടുപ്പ് നടന്നത്. 144 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 950 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

2015-ലെ തിരഞ്ഞെടുപ്പിൽ തൃണമൂലിന് 115 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. സിപിഎം-10, ബിജെപി -7, കോൺഗ്രസ്-5, സിപിഐ-2, സ്വതന്ത്രർ-3, ആർഎസ്പി-2, ഫോർവേഡ് ബോല്ക്ക്-1 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!