KSDLIVENEWS

Real news for everyone

വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള ബില്‍ രാജ്യസഭയും കടന്നു

SHARE THIS ON

ന്യൂഡല്‍ഹി | ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും ബന്ധിപ്പിക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി. നേരത്തേ ലോകസഭ പാസാക്കിയ ബില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാജ്യസഭയും പാസാക്കിയത്. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ഭേദഗതി ബില്‍ ഇനി രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ നിയമമായി മാറും.

ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ കക്ഷികള്‍ ബില്‍ പാര്‍ലിമെന്ററി പാനലിന് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശബ്ദവോട്ടോടുകൂടിയാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. തിരിച്ചറിയല്‍ രേഖ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമായിരിക്കില്ലെന്നും എന്നാല്‍ ഇത് കള്ളവോട്ട് തടയാന്‍ സഹായിക്കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു സഭയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!