KSDLIVENEWS

Real news for everyone

സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തം : ആയിരം കോടി രൂപയുടെ നഷ്ടം , ബി സി ജി വാക്സിന്റെ നിർമ്മാണത്തെ ബാധിക്കും

SHARE THIS ON

പൂനെ: സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ പൂനയിലെ ആസ്ഥാനത്ത് വ്യാഴാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി സി.ഇ. അദാര്‍ പൂനവാല അറിയിച്ചു. ബി.സി.ജി റോട്ടോ വാക്സിനുകളുടെ നിര്‍മ്മാണത്തെ തീപിടിത്തം ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊവിഷീല്‍ഡ് ഉത്പാദനം തീപിടിത്തം ബാധിച്ചിട്ടില്ലെന്നും പൂനാവാല അറിയിച്ചു.

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍ മരിച്ച 5 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപവീതം സഹായ ധനവും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കും.അപകടകാരണത്തെക്കുറിച്ച്‌ വേഗത്തില്‍ ഒരു നിഗമനത്തിലേക്ക് വരില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സ്ഥലത്ത് ഫോറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തി.

വ്യാഴാഴ്ച വൈകീട്ട് 2.45 നാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ നാല്,അഞ്ച് നിലകളില്‍ തീപിടിത്തമുണ്ടായത്. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടത്തിലെ മറ്റൊരു കംപാര്‍ട്ട്മെന്റിലും തീപ്പിടിത്തമുണ്ടായി. സംഭവത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!