നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്കൂട്ടറിന്റെ പിന്നിൽ നിന്ന് ഇടിച്ചു കടയിലേക്ക് പാഞ്ഞ് കയറി; സ്കൂട്ടർ യാത്രികരായ യുവദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവല്ല: പെരുന്തുരുത്തിയില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് മുന്നില്‍പോയ സ്കൂട്ടറില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ യുവദമ്ബതികള്‍ മരിച്ചു.
20 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ചങ്ങനാശേരി – തിരുവല്ല എംസി റോഡില്‍ പെരുന്തുരുത്തിയിലായിരുന്നു അപകടം. കോട്ടയത്തുനിന്നും പത്തനംതിട്ടയിലേക്കുപോകുയായിരുന്ന കോട്ടയം ഡിപ്പോയിലെ ബസാണ് അപകടമുണ്ടാക്കിയത്.
അമിത വേഗതയില്‍ എത്തിയ ബസ് മുന്നില്പോകുകയായിരുന്ന സ്കൂട്ടറില്‍ ഇടിച്ച ശേഷം കണ്ണാടിക്കടയിലേക്ക് ഇടിച്ചുകയറി.വഴിയരുകില്നിന്നിരുന്നവര് ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങളും അപകടത്തില്‍ തകര്‍ന്നു.

