KSDLIVENEWS

Real news for everyone

എസ് എസ് എൽ സി വിദ്യാർത്ഥികളെ ഉന്നത വിജയത്തിലെത്തിക്കാൻ മൊഗ്രാൽ പുത്തൂരിൽ നൈറ്റ് ക്ലാസ്സ്

SHARE THIS ON

മൊഗ്രാൽ പുത്തൂർ :എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുന്നൊരുക്കം നടത്തുന്നതിനും ഉന്നത വിജയത്തിലെത്തിക്കുന്നതിനും പ്രദേശിക പഠനകേന്ദ്രം മൊഗ്രാൽ പുത്തൂർ മദ്റസയിൽ ആരംഭിച്ചു.
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേഷൻ കമ്മിറ്റി , ഗവ ഹയർ സെക്കന്ററി സ്കൂൾ , എന്നിവരുടെ നേതൃത്വത്തിലാണ് പഠനകേന്ദ്രം ആരംഭിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സെമീറ ഫൈസൽ ഉൽഘാടനം ചെയ്തു.വാർഡ്‌ മെമ്പർ നൗഫൽ പുത്തൂർ അധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ അരവിന്ദൻ ,യൂത്ത് കോർഡിനേറ്റർ എം എ നജീബ്,സൈദലവി മാസ്റ്റർ,ഷഫീഖ് പീബീസ് അഷറഫ് ബെള്ളൂർ,കലന്തർ മാസ്റ്റർ മുളിയടുക്കം, റിയാസ് പഞ്ചം,ജവാദ് മൊഗ്രാൽ പുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ: മൊഗ്രാൽ പുത്തൂരിൽ എസ് എൽ സി വിദ്യാർത്ഥികൾക്ക് ആരംഭിച്ച പ്രദേശിക പഠനേകേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസൽ ഉൽഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!