KSDLIVENEWS

Real news for everyone

ഗുണനിലവാരമില്ല ; ഉക്കിനടുക്കയിൽ കോവിഡ് രോഗികൾ ബഹിഷ്ക്കരിച്ചു

SHARE THIS ON

പെർള : ഉക്കിനടുക്കയിലെ കാസർകോട് ഗവ . മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള കോവിഡ് രോഗികൾക്കു വിതരണം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്നു പരാതി . ഇതിന്റെ പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികൾ ഇന്നു രാവിലെ ഭക്ഷണം ബഹിഷ്ക്കരിച്ചു പ്രതിഷേധിച്ചു . ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ ഒരാൾ ഇതു സംബന്ധിച്ച് ശബ്ദസന്ദേശം പുറത്തുവിട്ടു . രോഗികൾക്ക് നിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിനു സർക്കാർ മതിയായ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നല്ല ഭക്ഷണം കിട്ടുന്നില്ലെന്നും ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ശബ്ദ സന്ദേശത്തിലുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!