ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ദില്ലിയില്‍; മോദിയുമായി ഇന്ന് നിര്‍ണായക ചര്‍ച്ച

ദില്ലി: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് (Boris johnson) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, നയതന്ത്രം, സാമ്ബത്തിക സഹകരണം എന്നീ വിഷയങ്ങളില്‍ ഇരു രാഷ്ട്രതലവന്മാരും ചര്‍ച്ച നടത്തും. വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാജ്ഘട്ടില്‍ ബോറിസ് ജോണ്സണ് പുഷ്പചക്രവും സമര്‍പ്പിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രീട്ടീഷ് പ്രധാനമന്ത്രി ഇന്നലെ ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ബോറിസ് ജോണ്സണ് വന്‍ വരവേല്പാണ് ഇന്ത്യ നല്‍കിയത്. സബര്‍മതി ആശ്രമത്തിന് പിന്നാലെ വ്യവസായി ഗൗതം അദാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആദ്യമായി ഗുജറാത്തിലെത്തുന്ന ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായി അഹമ്മദാബാദില്‍ ഒരുക്കിയത് വന്‍ സ്വീകരണമാണ്. വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ഇന്ത്യന്‍ കലാരൂപങ്ങളുമായി ആയിരക്കണക്കിന് കലാകാരന്മാരെ അണിനിരത്തി. 10മണിയോടെ സബര്‍മതി ആശ്രമത്തിലെത്തിയ ബോറിസ് ജോണ്സണ് ചര്‍ക്കയില്‍ നൂല് നൂറ്റു. ഗാന്ധിജി രചിച്ച ഗൈഡ് ടു ലണ്ടന്‍ എന്ന പുസ്തകം ആശ്രമം അധികൃതര്‍ അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നാലെ വ്യവസായി ഗൗതം അദാനിയുമായി അദാനി ഗ്രൂപ്പിന്റെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
ജെസിബി കമ്ബനിയുടെ ഫാക്ടറിയിലും സന്ദര്‍ശനം നടത്തിയ ബോറിസ് ജോണ്സണ് വാഹനങ്ങളില്‍ കയറിയും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ബ്രിട്ടണിനെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സര്‍വകലാശാലയിലും ബോറിസ് ജോണ്സന് എത്തി. ഇന്ത്യയുമായി മറ്റൊരു സ്വതന്ത്ര വ്യാപാരക്കരാറില്‍ ഈ വര്‍ഷം തന്നെ ഒപ്പിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചര്‍ച്ച. ഉക്രൈന് റഷ്യ യുദ്ധത്തെക്കുറിച്ച് മോദിയുമായി സംസാരിക്കും. അതേസമയം റഷ്യയുമായി ഇന്ത്യയ്ക്കുള്ള ചരിത്രപരമായ സൗഹൃദത്തെ മാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ദില്ലിയില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. രാവിലെ രാഷ്ട്രപതി ഭവനില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

