KSDLIVENEWS

Real news for everyone

എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളില്‍ സൈബര്‍ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

SHARE THIS ON

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്ബനികള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെ 5 വിമാനകമ്ബനികള്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം നടന്നത്.

എയര്‍ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സീത എന്ന കമ്ബനിയാണ്. ഈ കമ്ബനിയാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. 2011 മുതല്‍ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരുടെ ക്രഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് നമ്ബര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.ഡാറ്റ ചോര്‍ച്ച നടന്നതായി എയര്‍ ഇന്ത്യ ഇമെയില്‍ വഴി യാത്രക്കാരെ അറിയിച്ചു. എയര്‍ ഇന്ത്യക്ക് പുറമേ യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ കമ്ബനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സര്‍വീസ് കമ്ബനികളും ഡാറ്റ് ചോര്‍ച്ചയ്ക്ക് ഇരയായതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!