ഇസ്സത്തുൽഇസ്ലാംകൾച്ചറൽസെന്റർസിൽവർജൂബിലിആഘോഷങ്ങൾക്ക്തുടക്കമാവുന്നു; ഒരുവർഷംനീണ്ടുനിൽക്കുന്നപരിപാടികൾ, സ്വാഗതസംഘംരൂപീകരിച്ചു

കാസറഗോഡ് :മുളിയാർ ബോവിക്കാനം അമ്മങ്കോട് പ്രദേശത്തെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്ററിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. റാണിപുരം പീകോക്ക് റിസോർട്ടിൽ വെച്ച് നടന്ന വിപുലമായ യോഗത്തിലാണ് ആഘോഷ പരിപാടികൾക്ക് രൂപം നൽകുകയും സ്വാഗതസംഘം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തത്.
2027 ഒക്ടോബർ 21; 22, 23, 24 തീയതികളിൽ നടക്കുന്ന വിപുലമായ സമാപന സമ്മേളനത്തോടെയാണ് ജൂബിലി ആഘോഷങ്ങൾ സമാപിക്കുക. സമാപന സമ്മേളനത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രമുഖരുടെ മതപ്രഭാഷണ പരമ്പരയും, വാർഷികാഘോഷങ്ങളുടെ ഭാഗമായി ദഫ് മുട്ട്, ബുർദ മത്സരങ്ങളും സംഘടിപ്പിക്കും.
ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന ജനകീയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മതപഠന ക്ലാസുകൾ, പൊതുബോധവൽക്കരണ ക്ലാസുകൾ, പ്രവാസി സംഗമം, ഇസ്സത്ത് ഫാമിലി മീറ്റ്, ഡോക്യുമെന്ററി പ്രകാശനം, സൗജന്യ മെഡിക്കൽ ക്യാമ്പ്, വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസുകൾ, ഫയർ ആൻഡ് റെസ്ക്യൂ ട്രെയിനിങ് ക്ലാസ്, പുതിയ ഓഫീസ് ഉദ്ഘാടനം തുടങ്ങിയ വ്യത്യസ്തങ്ങളായ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും.
സ്വാഗതസംഘം ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
- മുഖ്യ ഭാരവാഹികൾ: റംഷാദ് B.K (ചെയർമാൻ), റഷീദ് K.M (കൺവീനർ), ജലീൽ C.A (ട്രഷറർ).
- വൈസ് ചെയർമാൻമാർ: കെബീർ Y.M, അബ്ദുൽ ഖാദർ B.K, ഇർഷാദ് A.M.
- ജോയിന്റ് കൺവീനർമാർ: റസാഖ് P, ലത്തീഫ്, മൊയ്തീൻ മല്ലം.
വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുനീർ B.K (ട്രാഫിക് ആൻഡ് വളണ്ടിയേഴ്സ് ക്യാപ്റ്റൻ), ഇമ്രാൻ (സോഷ്യൽ മീഡിയ വിങ്), MA അഷ്റഫ് (ഫുഡ് സെക്ഷൻ), നിസാർ B.K (പ്രവാസി പ്രതിനിധി) എന്നിവരെയും തിരഞ്ഞെടുത്തു.
റാണിപുരം പീകോക്ക് റിസോർട്ടിൽ വെച്ച് നടന്ന യോഗത്തിൽ സംഘടനയുടെ പ്രമുഖ വ്യക്തിത്വങ്ങളും പ്രവർത്തകരും സംബന്ധിച്ചു.
അഹമ്മദ് കബീർ YM ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം BK നിസാർ ഉദ്ഘാടനം ചെയ്തു.
ജലീൽ CA സ്വാഗതവും ഇർഷാദ് AM നന്ദിയും അറിയിച്ചു.
ഹമീദ് P. ജലീൽ മൂസ. റഷീദ് max അറഫാത് CH.
തുടങ്ങിയവർ സംസാരിച്ചു.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി മുഴുവൻ ജനങ്ങളുടെയും പ്രവാസികളുടെയും സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

