KSDLIVENEWS

Real news for everyone

ബലിപെരുന്നാൾ സുദിനത്തിൽ ഭക്ഷണം വിതരണം ചെയ്തു – എസ് വൈ എസ്

SHARE THIS ON

ബദിയടുക്ക:ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗികൾക്കും ജീവനക്കാർക്കും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം ഒരുക്കി മാതൃകയായിരിക്കുകയാണ് എസ് വൈ എസ്

ഏന്മകജെ സർക്കിൾ സുന്നി യുവജന സംഘം എസ് വൈ എസ് കമ്മിറ്റിയാണ് വിതരണത്തിന് നേതൃത്വം നൽകിയത്.
150ഓളം പേർക്കാണ് രുചികരമായ ബിരിയാണി വിതരണം ചെയ്തത്.

കോവിഡ് രോഗികളായി മെഡിക്കൽ കോളേജ് ൽ പ്രവേശിപ്പിച്ചത് മുതൽ ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു വരികയാണ് ഈ പ്രസ്ഥാനം.

സംഘാടകരെയും സഹകരികളെയും എസ് വൈ എസ് ബദിയടുക്ക സോൺ കമ്മിറ്റി അഭിനന്ദിച്ചു
പ്രസിഡന്റ്‌ എ. കെ സഖാഫി കന്യാന, സാന്ത്വനം സെക്രട്ടറി സിദ്ദീഖ് ഹനീഫി, സാംസ്‌കാരിക സെക്രട്ടറി റസാഖ് ഗുണാജെ,ലത്തീഫ് പള്ളത്തടുക്ക,സർക്കിൾ ജനറൽ സെക്രട്ടറി അജ്മൽ ഹിമമി സഖാഫി, സാന്ത്വനം പ്രസിഡന്റ്‌ അഷ്‌കർ അലി തങ്ങൾ, സെക്രട്ടറിമാരായ ശരീഫ് അമേകള, കലന്തർ ശേണി, സാന്ത്വന ഭവനം കണ്ട്രോൾ ബോർഡ്‌ അംഗം അബ്ദുള്ള ഗുണാജെ
എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!