KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി പ്രതികള്‍ക്കൊപ്പം; ശശീന്ദ്രനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് പരാതിക്കാരി

SHARE THIS ON

കൊല്ലം: കുണ്ടറ സ്ത്രീപീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരേ ഗവർണർക്ക് പരാതി നൽകുമെന്ന് പരാതിക്കാരിയായ യുവതി. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷനിലോ കോടതിയിലോ പരാതി നൽകാതെ ഗവർണർക്ക് നേരിട്ട് പരാതി നൽകാൻ തീരുമാനിച്ചതെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണടച്ച് മന്ത്രിയെ പിന്തുണയ്ക്കുകയാണ്. കേസിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലായെന്ന് ശബ്ദരേഖയിൽ നിന്ന് വ്യക്തമാണ്. എന്നിട്ടും മുഖ്യമന്ത്രി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മന്ത്രിയെ പിന്തുണയ്ക്കുകയാണ്. കുറ്റാരോപിതനായ മന്ത്രിക്കും പ്രതികൾക്കും ഒപ്പമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്നും യുവതി ആരോപിച്ചു.


പരാതിയിൽ നിന്ന് പിൻമാറില്ല. കേസിൽ മന്ത്രിക്കെതിരേ മൊഴിയുണ്ടാകുമോ എന്ന കാര്യം മൊഴി കൊടുത്ത ശേഷം പറയാമെന്നും പെൺകുട്ടി പറഞ്ഞു.

പോലീസ് ഇതുവരെ മൊഴിയെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ എത്തിയപ്പോൾ പോലീസ് മുൻകൂട്ടി അറിയിച്ചിരുന്നില്ല. അതുകൊണ്ടാണ് വീട്ടിൽ ഇല്ലാതിരുന്നത്. മൊഴിയെടുക്കാനാണ് എത്തിയതെന്ന് പോലും വീട്ടുകാരെ പോലീസ് അറിയിച്ചിരുന്നില്ല. വഴിയിൽവെച്ച് താൻ തിരിച്ചവരുന്നത് കണ്ട പോലീസ് ഒരുകാര്യങ്ങളും ചോദിച്ചിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!