KSDLIVENEWS

Real news for everyone

സയ്ജാസ് കല്ലൂരാവി; പെരുന്നാൾദിന ഭക്ഷണപ്പൊതി വിതരണം നടത്തി

SHARE THIS ON

കല്ലൂരാവി : കാഞ്ഞങ്ങാടിന്റെ തീരദേശത്ത് കല്ലൂരാവി കേന്ദ്രീകരിച്ച് കഴിഞ്ഞ ദശകങ്ങളായി ജീവകാരുണ്യ പൊതുപ്രവർത്തന രംഗത്ത് സജീവ സാനിധ്യമായി പ്രവർത്തിക്കുന്ന സയ്ജാസ് കല്ലൂരാവി ത്യാഗ സമർപ്പണത്തിന്റെ ഓർമ്മകൾ സ്‌മരിക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ അതിഥി തൊഴിലാളി കൾക്കും കാഞ്ഞങ്ങാട് നഗരത്തിൽ ഒറ്റപ്പെട്ട കഴിയുന്നവർക്കും പെരുന്നാൾ ദിന പ്രത്യേക ഭക്ഷണപ്പൊതി വിതരണം നടത്തി.

ഭക്ഷണപ്പൊതിയുടെ വിതരണോദ്ഘാടനം സയ്‌ജാസ് കല്ലൂരാവി പ്രസിഡന്റ് സൈനുൽ ആബിദ്, ജനറൽ സെക്രട്ടറി സഹദ് കല്ലൂരാവി ക്ക് നൽകി നിർവ്വഹിച്ചു.


തദവസരത്തിൽ സായ്ജാസ് ചാരിറ്റി സെൽ ജിസിസി ചെയർമാൻ മുസമ്മിൽ കല്ലൂരാവി, കോർഡിനേറ്റർ സവാദ് കല്ലൂരാവി, ഗോൾഡൻ ഷെരീഫ്, മുഹമ്മദ് യാസീൻ, സമദ് കല്ലൂരാവി തുടങ്ങിയവർ സംബന്ധിച്ചു.


( ഫോട്ടോ : പെരുന്നാൾ ദിന ഭക്ഷണപ്പൊതിയുടെ വിതരണോദ്ഘാടനം സയ്‌ജാസ് പ്രസിഡന്റ് സൈനുൽ ആബിദ്, ജനറൽ സെക്രട്ടറി സഹദ് കല്ലൂരാവി ക്ക് നൽകി നിർവ്വഹിക്കുന്നു )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!