മത്സ്യത്തൊഴിലാളികളിൽ കോവിഡ് സ്ഥിരീകരിച്ചു; നീണ്ടകര , അഴീക്കൽ തുറമുഖം അടച്ചു.
കൊല്ലം: മത്സ്യതൊഴിലാളികളില്‍ കൊവിഡ് സ്ഥിരികരിച്ചതോടെ നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. രോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് ഹാര്‍ബറുകള്‍ അടച്ചത്.ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്തെ തൊഴിലാളികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
രണ്ട് ദിവസം സ്ഥിഗതികള്‍ വിലയിരുത്തിയതിന് ശേഷമേ തുറമുഖങ്ങള്‍ ഇനിതുറക്കൂ. ഇന്നലെ ചേര്‍ന്ന ജില്ലാ ഉന്നതതല യോഗത്തിലാണ് തീരുമാനം.
രണ്ട് ദിവസം മുന്‍പ് ശക്തികുളങ്ങര മത്സ്യ ബന്ധന തുറമുഖത്ത് പതിനാല് തൊഴിലാളികള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.