മന്ത്രിമാർ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളില്‍ ഫ്ലാഷ് ലൈറ്റ് നിരോധിച്ചു; ലംഘിച്ചാല്‍ 5000 രൂപ പിഴ

ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നത്. എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളിൽനിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ സർക്കാരാവും പിഴത്തുക നൽകേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള സർക്കാർ വാഹനങ്ങൾ എൽഇഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. മുൻപ് ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലാണ് മന്ത്രിമാർ സഞ്ചരിച്ചിരുന്നത്. പിന്നീട് അത് വി.ഐ.പി സംസ്കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി പ്രധാനമന്ത്രിയുടെ വാഹനത്തിൽനിന്നടക്കം കേന്ദ്രസർക്കാർ ബീക്കൺ ലൈറ്റുകൾ നീക്കിയിരുന്നു. ഇതോടെ സംസ്ഥാന മന്ത്രിമാരുടെ കാറുകളിൽനിന്നടക്കം ബീക്കൺ ലൈറ്റുകൾ നീക്കി. പിന്നീടാണ് മന്ത്രിമാരുടെ വാഹനങ്ങളിലടക്കം എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് തുടങ്ങിയത്.

