നേതാക്കൾ പാർട്ടിയുടെ ബ്രാൻഡ് അംബാസഡർമാരാകണം കെ. സുധാകരൻ

കാസർകോട്: കോൺഗ്രസ് നേതാക്കൾ പാർട്ടിയുടെ ബ്രാൻഡ് അംബാസഡർമാരായി മാറണമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. കേഡർ എന്ന വാക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉപയോഗിച്ചത് ഗാന്ധിജിയാണെന്നും സമർപ്പണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ യാത്രയിലേക്കുള്ള ആദ്യ പടിയാണ് സെമി കേഡർ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി തോമസ് എം.എൽ.എ, ടി.സിദ്ദീഖ് എം.എൽ.എ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കെ.പി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, എം. അസൈനാർ, ഡി.സി.സി മുൻ പ്രസിഡൻറുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ, പി.വി. സുരേഷ് സംസാരിച്ചു

