KSDLIVENEWS

Real news for everyone

വാക്‌സിനെടുത്ത് മടങ്ങിയ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; ആലുവയില്‍ യുവാവ് അറസ്റ്റില്‍

SHARE THIS ON

ആലുവ: കോവിഡ് വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുഖ്മാൻ (36) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ മാർക്കറ്റിലേക്ക് പോത്തുകളെ വിതരണം ചെയ്യുന്നയാളാണ് ലുഖ്മാൻ. മാർക്കറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ബുധനാഴ്ച ആലുവ താലൂക്ക് ആശുപത്രിയിൽ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ബസിൽ പീഡനശ്രമം നടന്നത്. തുടർന്ന് ഇയാൾ ദേശത്ത് ഇറങ്ങുകയും എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്സി കാറിൽ കയറിപ്പോവുകയുമായിരുന്നു. ഈ ഭാഗത്തേക്കു പോയ കാർ കേന്ദ്രീകരിച്ച് നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.


എസ്.ഐമാരായ സന്തോഷ് കുമാർ, ആർ. വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി.പി.ഒ മാഹിൻ ഷാ അബൂബക്കർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!