ദേശീയപാത വികസനം : ബന്തിയോട്ടും കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി

ഉപ്പള : ദേശീയ പാത വികസനത്തിന്റെ ഭാഗമായി ബന്തിയോട് ടൗണിലെ കെട്ടിടങ്ങളും പൊളിച്ചു മാറ്റൽ തുടങ്ങി . കഴിഞ്ഞ ദിവസമാണ് പാതയോരത്തുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ തുടങ്ങിയത് . വ്യാപാരി സ്ഥാപനങ്ങളടക്കമുള്ളവ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളാണ് പൊളിക്കുന്നത് . ഏതാനും കെട്ടിടങ്ങൾ ഇതിനകം പൊളിച്ചിട്ടുണ്ട് . നിരവധി കെട്ടിടങ്ങളാണ് പൊളിക്കാനായി മാർക്ക് ചെയ്ത് വെച്ചിട്ടുള്ളത് . ഗതാഗതതടസ്സമുണ്ടാകാത്ത തരത്തിലാണ് കെട്ടിടങ്ങൾ പൊളിക്കുന്നത് . ദേശീയപാതയുടെ ആദ്യഘട്ടം തലപ്പാടി മുതൽ ചെങ്കള വരെയാണ് നിർമ്മിക്കുന്നത് . പാതയോരത്തുള്ള മരങ്ങളും മുറിച്ചു നീക്കിത്തുടങ്ങിയിട്ടുണ്ട് .

