KSDLIVENEWS

Real news for everyone

അനധികൃത മീൻപിടിത്തം: 4 ബോട്ടുകൾ പിടിയിൽ

SHARE THIS ON

നീലേശ്വരം ∙ അനധികൃതമായി രാത്രികാല മീൻപിടിത്തം നടത്തിയ 4 ബോട്ടുകൾ പിടിയിൽ. ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർ നടത്തിയ പരിശോധനയിൽ കർണാടക, കണ്ണൂര്‍ എന്നിവിടങ്ങളിൽ നിന്നുള്ള 4 ബോട്ടുകളാണ് പിടിയിലായത്. കാസർകോട് ഫിഷറീസ് അസി.ഡയറക്ടർ കെ.വി.സുരേന്ദ്രൻ, ബേക്കൽ കോസ്റ്റൽ ഗ്രേഡ് എസ്ഐ, എം.ടി.പി.സെയ്ഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കടലിൽ നടത്തിയ മിന്നൽ പട്രോളിങ്ങിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്.

മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ ജ്യോതിഷ്, അഴിത്തല തീരദേശ പൊലീസ് സിപിഒ കൃപേഷ്, ഷിറിയ കോസ്റ്റൽ സിപിഒ ജിതിൻ, ഫിഷറീസ് റസ്ക്യൂ ഗാർഡുമാരായ ധനീഷ്, ശിവകുമാർ, സേതുമാധവൻ, സനീഷ്, ആസിഫ്, ബോട്ട് ഡ്രൈവർ നാരായണൻ, സതീശൻ എന്നിവരും പട്രോളിങ്ങിൽ പങ്കെടുത്തു. ഫിഷറീസ് രക്ഷാ ബോട്ടിൽ ആയിരുന്നു പട്രോളിങ്. പിടിച്ചെടുത്ത ബോട്ടുകൾക്കെതിരെ വരുംദിവസങ്ങളിൽ കടുത്ത നിയമ നടപടിയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!