പട്ടികയെ അനുകൂലിക്കുന്നില്ല, വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ല; അതൃപ്തി പരസ്യമാക്കി കെ മുരളീധരന്

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.മുരളീധരന്. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് മുരളീധരന് പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ പുറത്തിറക്കിയത് അന്തിമ ലിസ്റ്റാണ്. അതില്‍ പൊതുചര്‍ച്ച ശരിയല്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടോയെന്ന ചോദ്യത്തിന് ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ അല്ലെന്ന് മുരളീധരന് പ്രതികരിച്ചു.
കെപിസിസി പട്ടികയില്‍ പാര്‍ട്ടിയില്‍ ഒരു പരാതിയോ കലാപമോയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന് കണ്ണൂരില്‍ പ്രതികരിച്ചു.
പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. പട്ടികയില്‍ എല്ലാവര്ക്കും പ്രാതിനിധ്യമുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗീകാരം കിട്ടേണ്ടവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും അവരെ മറ്റ് ഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം കെപിസിസി ഭാരവാഹിപ്പട്ടികയെ കുറിച്ച് കോണ്‍ഗ്രസുകാരനല്ലാത്തതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് എ.വി ഗോപിനാഥ് പ്രതികരിച്ചു. പ്രാഥമികാംഗത്വം രാജിവച്ചതിനാല്‍ ഭാരവാഹിത്വം തന്നില്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

