KSDLIVENEWS

Real news for everyone

ഈ വര്‍ഷം 8383 കിമീ റോഡ് പൂര്‍ത്തിയാവും, ലക്ഷ്യമിടുന്നത് 10,000യുടെ പ്രവൃത്തി-മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം : 2021- 22 ൽ 10,000 കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം 8383 കിമീ റോഡ് പൂർത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു

കേരളത്തിലെ പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുള്ളതുകൊണ്ടാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേൽപാലങ്ങളുടെയും നിർമ്മാണം സാധ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞ

അടിസ്ഥാനസൗകര്യവികസനത്തിൽ വലിയ മാറ്റങ്ങളാണ് കേരളം ദർശിക്കുന്നത്. കിഫ്ബി, റീബിൾഡ് കേരള, കെഎസ്ഡിപി, വാർഷിക പദ്ധതികൾ ഇവയെല്ലാം പ്രയോജനപ്പെടുത്തി 25000കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിലൂടെ സംസ്ഥാനത്ത് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിൻറെ വിവിധ ജില്ലകളിലായി 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനു ഇന്ന് തുറക്കം കുറിക്കുകയാണ്….Posted by Pinarayi Vijayanon Friday, 22 January 2021

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!