KSDLIVENEWS

Real news for everyone

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് ഗുണം ചെയ്യും: കുഞ്ഞാലിക്കുട്ടി

SHARE THIS ON

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. പുതിയ സംവിധാനം നേതൃമാറ്റമായല്ല, പുതിയ കൂട്ടായ്മയായാണ് കാണുന്നതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ് വോട്ടുകള്‍ റിബലുകള്‍ക്കോ ബി.െജ.പിക്കോ പോകില്ല. എല്ലാം ഒറ്റപ്പെട്ടിയില്‍ വരുന്നതിന്റെ ഗുണം മുന്നണിക്കുണ്ടാകും. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലമായിരിക്കും നിയമസഭ തെരഞ്ഞടുപ്പില്‍ ആവര്‍ത്തിക്കുക. എല്‍.ഡി.എഫ് വേണ്ടെന്ന് ജനം തീരുമാനിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കണ്ട് ഭരണം കിട്ടുമെന്നത് വ്യാമോഹമാണ്. ഭരണത്തുടര്‍ച്ചയല്ല, ഭരണമാറ്റമാണ് നടക്കാന്‍ പോകുന്നത്. ഇതിനനുസൃതമായ പ്രകടനപത്രികയായിരിക്കും അവതരിപ്പിക്കുക. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!